
മട്ടാഞ്ചേരി: അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് ബാഗും ബുക്കും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്ത് മഹാത്മാ സ്നേഹ കൂട്ടായ്മയും ചൈൽഡ് ഹെൽപ്പ് ഫൗണ്ടേഷനും. സിനിമാ താരം സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മഹാത്മാ ചെയർമാൻ ഷമീർ വളവത്ത് അദ്ധ്യക്ഷനായി. ധന്യ ശ്യാമളൻ, തമ്പി സുബ്രഹ്മണ്യൻ, കെ.ബി സലാം, റഫീക്ക് ഉസ്മാൻ സേഠ്, അസീസ് ഇസാഖ്സേട്ട്, സനീഷ്, അർഷിദ് അൻവർ, ശിവാനി, നൗഷാദ്, കെ.എം. നൈനാൻ, വിൽസൻ തുടങ്ങിയവർ സംസാരിച്ചു.