ചോറ്റാനിക്കര: ശ്രീനാരായണ സേവാ സംഘം തലക്കോട് യൂണിറ്റിന്റെ ആറാമത് വാർഷികം സേവാ സംഘം സെക്രട്ടറി പി.പി. രാജൻ ഉദ്ഘാടനം ചെയ്തു. പി.പി. മണി അദ്ധ്യക്ഷനായി. യോഗത്തിൽ ഗുരുധർമ്മ പ്രചാര സഭയുടെ ഡയറക്ടർ ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രഭാ രാജനെ ആദരിച്ചു. എൻ. സുഗതൻ, ടി.എസ്. അംജിത്ത്, പി.കെ. സജീവ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി രാജൻ കാരിക്കൽ (പ്രസിഡന്റ് ), പുഷ്കല ഷണ്മുഖൻ (വൈസ് പ്രസിഡന്റ് ), ഷിജു കുമാർ (സെക്രട്ടറി). രാജേശ്വരി ജയൻ (ജോ. സെക്രട്ടറി), കെ.ബി. സ്വപ്ന ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. തലക്കോട് ശ്രീനാരായണ ഗുരുദേവ മണ്ഡപത്തിലെ ബൾബുകൾ തകർത്ത അക്രമികളെ കണ്ടെത്തണമെന്ന് സേവാസംഘം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ചോറ്റാനിക്കര പോലീസിലും മുഖ്യമന്ത്രിക്കും പരാതി നൽകാനും തീരുമാനിച്ചു.