പറവൂർ: ഏഴിക്കര ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി വിഷയത്തിൽ താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ പതിനൊന്നിന് സ്കൂൾ ഓഫീസിൽ ഹാജരാകണം.