കാലടി: കാലടി പ്രസ്‌ ക്ലബ് സായിശങ്കര ശാന്തി കേന്ദ്രത്തിന്റെ സഹകരണത്തോടെ മേഖലയിലെ പത്ര ഏജന്റുമാരെ ആദരിക്കുന്നു. നാളെ രാവിലെ 11ന് പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന സ്‌നേഹാദരവ്- സംസ്‌കൃത സര്‍വകലാശാല മുന്‍ വി സി ഡോ. എം.സി. ദീലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. കലാരംഗത്ത് 50 വര്‍ഷം പൂര്‍ത്തിയാക്കിയ നാടകകൃത്ത് ശ്രീമൂലനഗരം മോഹന്‍, നടന്‍ ജെയിംസ് പാറയ്ക്ക, സംവിധായകൻ സലീം ബാബ, മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ. കെ. ബാബുരാജ്, ചിത്രകാരന്‍ സാജു തൂരുത്തില്‍, സായ് ശങ്കര കേന്ദ്രം ഡയറക്ടർ പി .എന്‍ . ശ്രീനിവാസന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കുമെന്ന് പ്രസിഡൻ്റ് രാധാകൃഷ്ണൻ, കെ.ഡി. ജോസഫ് എന്നിവർ അറിയിച്ചു.