പറവൂർ: പറവൂർ ടൗൺ മർച്ചൻസ് അസോസിയേഷൻ (പി.ടി.എം.എ), മർച്ചൻസ് വെൽഫയർ സൊസൈറ്റി എന്നിവയുടെ ഭരണസമിതിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കെ.ടി. ജോണി നയിച്ച പാനൽ വിജയിച്ചു. പോൾ ചെയ്ത 833 വോട്ടിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച കെ.ടി. ജോണിക്ക് 553 വോട്ടും എതിർ സ്ഥാനാർത്ഥി എൻ.എസ്. ശ്രീനിവാസന് 271 വോട്ടും ലഭിച്ചു. കെ.ടി. ജോണിയുടെ പാനലിൽ പി.ടി.എം.എ ഭരണസമിതിയിലേക്ക് മത്സരിച്ച 24 അംഗങ്ങളും വെൽഫയർ സൊസൈറ്റിയിലേക്ക് മത്സരിച്ച 18 പേരും വിജയിച്ചു.