ചോറ്റാനിക്കര: സൗഹൃദ കൂട്ടായ്മയുടെ പഠനോപകരണ വിതരണത്തിന്റെ അവസാനഘട്ട പരിപാടി മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവ് ലിജോ ജോർജ് ഉദ്ഘാടനം ചെയ്തു. എം.കെ. സുകുമാരൻ അദ്ധ്യക്ഷനായി. ദിലീപ്, കെ.കെ. സുനിൽകുമാർ, ജിജോ വെട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു.