കോതമംഗലം: നേര്യമംഗലത്തും സമീപ്രദേശത്തുമുള്ള സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണം നടത്തി. അക്ഷരസ്പർശം 2024 എന്ന പദ്ധതിയിലൂടെ 116 കുട്ടികൾക്ക് 1000 രൂപവീതം പഠനോപകരണങ്ങൾ വാങ്ങാനായി നൽകിയ പദ്ധതിയുടെ ഉദ്ഘാടനം കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു നിർവ്വഹിച്ചു. സ്പർശം പ്രസിഡൻ്റ് സി.ആർ. രാജു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. വി. ദീപു, ബോബൻ ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എം. കണ്ണൻ, പഞ്ചായത്ത് മെമ്പർമാരായ ജിൻസിയ ബിജു ,ലിസി ജോർജ്, ഹരീഷ് രാജൻ, ,നാസർ, ബിജു . പി.എസ്, ബിജു കെ. ഡി , വി. ആർ നാരായണൻ, തുടങ്ങിയർ സംസാരിച്ചു. സ്പർശം അംഗങ്ങളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡും വിതരണം ചെയ്തു.