lion
ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ പ്രവർത്തനങ്ങൾ ആഗോള കർമ്മസേന ലീഡർ എ.വി. വാമനകുമാർ ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: സ്വന്തമായി മൂന്നു സെന്റ് ഭൂമിയുള്ള, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി 100 വീടുകൾ നിർമ്മിച്ചു നൽകും. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനുമായി സഹകരിച്ചാണിത്.

തിരുവാങ്കുളം ശാസ്താമുകളിലെ ലയൺസ് ഹോസ്പിറ്റലിൽ ഡയാലിസിസ് സെന്റർ ആരംഭിക്കുമെന്നും ഡിസ്ട്രിക്ട് 318 സി യുടെ വാർഷിക ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചു.
ഹോസ്പിറ്റലിൽ സമീപം കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കും. ക്യാൻസർ ബാധിച്ച കുട്ടികൾക്ക് സഹായം, പ്രമേഹരോഗികൾക്ക് തുടർ പരിശോധന, 25,000 വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് പോഗ്രാം തുടങ്ങിയവ നടപ്പാക്കും. 25.82 കോടിയുടെ സേവനപദ്ധതികളാണ് നടപ്പാക്കുകയെന്ന് നിയുക്ത ഗവർണർ രാജൻ നമ്പൂതിരി അറിയിച്ചു.

സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം ലയൺസ് ആഗോള കർമ്മ സേന ലീഡർ എ.വി. വാമനകുമാർ നിർവഹിച്ചു. രാജൻ എൻ. നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു.

ഗവർണർ ഡോ. ബീന രവികുമാർ, വി. അമർനാഥ്, ഡോ. മനോജ് കെ. ജോസഫ്, കെ.ബി ഷൈൻ കുമാർ, വി.എസ് ജയേഷ്, എം. ജയാനന്ദ കിളിക്കർ, ആർ.ജി ബാലസുബ്രഹ്മണ്യം, ജോർജ് സാജു, സിബി ഫ്രാൻസിസ്, പ്രൊഫ. സാംസൻ തോമസ് തുടങ്ങിയവർ സംസാരിച്ചു.