കൊച്ചി: എസ്.എൻ.ഡി.പി യോഗം കുമ്പളം ശ്രീ ജ്ഞാന പ്രഭാകരയോഗം 2351-ാം നമ്പർ ശാഖ, ശ്രീ ജ്ഞാന പ്രഭാകര വനിതാ സമാജം, വനിതാ സംഘം എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ 'ജ്യോതിസ് 2024" പഠനോപകരണ വിതരണം ഇടക്കൊച്ചി സലിംകുമാർ ഉദ്ഘാടനം ചെയ്തു. ശ്രീ ജ്ഞാനപ്രഭാകര യോഗം പ്രസിഡന്റ് എൻ.പി. മുരളീധരൻ അദ്ധ്യക്ഷനായി. ശാഖ പ്രസിഡന്റ് ഐ.പി. ഷാജി ഭദ്രദീപം തെളിച്ചു. ശ്രീജ്ഞാന പ്രഭാകരയോഗം സെക്രട്ടറി സാജു മീനംകോടത്ത്, അജീഷ് ചാലക്കുളം, എം.ടി. ലതീഷ്, എം.ബി. തമ്പി, ബിനീഷ് മുക്കാഞ്ഞിരുത്ത്, സുഷമ പ്രകാശൻ, രാധിക ലതീഷ്, ടി.പി. രവീന്ദ്രൻ തെക്കേടത്ത്, അജയൻ ശാന്തി എന്നിവർ പ്രസംഗിച്ചു.