1
1 മട്ടാഞ്ചേരി ടൗൺ ഹാൾ പരിസരം വൃത്തിയാക്കുന്നു. 2 കേരളകൗമുദി നൽകിയ വാർത്ത

മട്ടാഞ്ചേരി: മട്ടാഞ്ചേരി ടൗൺഹാൾ തുറന്ന് പ്രവർത്തിക്കാൻ ധാരണയായി. പൊതുപ്രവർത്തകരുടെ നിരന്തരമായ ഇടപെടലും സമരവും ഇതിന് തുണയായി. ഇതുമായി ബന്ധപ്പെട്ട് കേരളകൗമുദിയുടെ വാർത്തയുടെയും അടിസ്ഥാനത്തിലാണ് നടപടി. ഇതോടെയാണ് പൊതുജനങ്ങൾക്ക് നെഹ്റു മെമ്മോറിയൽ ഹാൾ തുറന്ന് കൊടുക്കാനുള്ള നടപടികൾ ആരംഭിച്ചത്. നിലവിലുള്ള മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ തുടങ്ങി. കൊച്ചി മേയറുടെ ഇടപെടലിന്റെ ഭാഗമായി 88.22 ലക്ഷം രൂപയാണ് പുനരുദ്ധാരണത്തിന് അനുവദിച്ചിരിക്കുന്നത്. മട്ടാഞ്ചേരി നെഹ്റു മെമ്മോറിയൽ ഹാൾ തുറന്ന് പ്രവർത്തിക്കണമെന്ന് ആവശ്യവുമായി പൊതുപ്രവർത്തകരായ എ. ജലാൽ, കെ.എ. മുജീബ് റഹ്മാൻ, ഹാരിസ് അബു, ഫാറൂഖ് മട്ടാഞ്ചേരി എന്നിവരാണ് സമരപരിപാടികൾക്ക് നേതൃത്വം നൽകിയത്. വിവാഹങ്ങൾ നടത്താൻ കുറഞ്ഞ ചെലവിൽ ഇവിടെ അവസരം ഒരുക്കിയിരുന്നു. എന്നാൽ കുറെ വർഷങ്ങളായി ടൗൺ ഹാൾ പ്രവർത്തനരഹിതമായത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായിരുന്നു.

നവീകരിച്ച ഹാളിൽ ആധുനിക രീതിയിൽ ശീതീകരിച്ച മുറികൾ വിശാലമായ പാർക്കിംഗ് മറ്റൊരു പ്രത്യേകത കൊച്ചിൻ കോർപ്പറേഷന് നല്ലൊരു വരുമാന മാർഗമാകും വർഷങ്ങളോളം അടച്ചിട്ടതിനെ തുടർന്ന് കൊച്ചി നഗരസഭക്ക് നഷ്ടമായത് ലക്ഷങ്ങൾ

മട്ടാഞ്ചേരി ടൗൺ നല്ല രീതിയിൽ നവീകരിച്ച് സാധാരണക്കാർക്ക് തുറന്ന് കൊടുക്കാനുള്ള കൊച്ചി നഗരസഭയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.

കെ.എ. മുജീബ് റഹ്മാൻ, സാമൂഹ്യ പ്രവർത്തകൻ.