mala

കൊച്ചി: കൊച്ചിൻ മലബാർ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനം ഡിസ്ട്രിക്ട് ഗവർണർ ഡോ. ബീന രവികുമാർ നിർവഹിച്ചു. സുബിൻ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. ന്യൂ ക്ലബ്‌സ് കോ ഓർഡിനേറ്റർ ഡോ. സി. നജീബ്, പാസ്റ്റ് മൾട്ടിപ്പിൾകൗൺസിൽ ചെയർമാൻ എ.വി വാമൻകുമാർ, കൗൺസിൽ ചെയർമാൻ കുര്യൻജോൺ, നിയുക്ത ഗവർണർ രാജൻ എൻ.നമ്പൂതിരി, കെ.ബി.ഷൈൻകുമാർ, ജയേഷ് വി.എസ്, സിജി ജോയ്, ജൂബി വർഗീസ്, ജോണി വർഗീസ്, ബീന വാമൻകുമാർ, ജോർജ് സാജു, ലളിത രാജൻ തുടങ്ങിയവർ പങ്കെടുത്തു. ക്ലബ് പ്രസിഡന്റായി ടി.ഹാഷിമിനെയും സെക്രട്ടറിയായി ബി.സി.നൗഫറെയും ട്രഷററായി കെ.സക്കരിയയെയും തിരഞ്ഞെടുത്തു.