kumb
എസ്.എസ് എൽ.സി., പ്ലസ് ടു ഉന്നതവിജയം നേടിയവരെ ആദരിക്കൽ യോഗം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു. എം.എസ്. ഗിരിജാദേവി, എം.എം. ഫൈസൽ, വി.ആർ. മുരുകേശൻ തുടങ്ങിയവർ സമീപം

കുമ്പളം: എസ്.എസ് എൽ.സി, പ്ലസ് ടു ഉന്നതവിജയം നേടിയ 23 കുട്ടികളെ ഗ്രാമീണ ഗ്രന്ഥശാല ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ ഉപഹാരങ്ങൾ സമ്മാനിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എം.എസ്. ഗിരിജാദേവി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം. ഫൈസൽ, ജില്ലാ ലൈബ്രറി കൗൻസിൽ എക്‌സിക്യുട്ടീവ് അംഗം വി.ആർ. മുരുകേശൻ, ഗ്രന്ഥശാല സെക്രട്ടറി കെ.എസ്. ഗിരിജാവല്ലഭൻ, സണ്ണി തണ്ണിക്കോട്ട് എന്നിവർ സംസാരിച്ചു.