പറവൂർ: ഡി.വൈ.എഫ്.ഐ പറവൂർ ബ്ലോക്ക് കൺവെൻഷൻ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബി.എ. സന്ദീപ് അദ്ധ്യക്ഷത വഹിച്ചു.
എൽ. ആദർശ്, ടി.ആർ. ബോസ്, ടി.വി. നിഥിൻ, കെ.എസ്. സനീഷ്, ഇ.ബി. സന്തു, എസ്. സന്ദീപ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഖിൽ ബാവച്ചൻ (പ്രസിഡന്റ്), എം.എസ്. അരുൺജി, മേഘന മുരളി (വൈസ് പ്രസിഡന്റുമാർ), എം. രാഹുൽ (സെക്രട്ടറി), എൻ. ശ്രേഷ, നിവേദ് മധു (ജോയിന്റ് സെക്രട്ടറിമാർ), പി.ആർ. സജേഷ്കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.