കൊച്ചി: എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ സംഘടിപ്പിച്ച 64-ാമത് വിവാഹപൂർവ കൗൺസലിംഗ് കോഴ്‌സിന്റെ സമാപനയോഗം യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം പ്രസിഡന്റ് ഭാമ പദ്മനാഭൻ, പി.വി. ശിവദാസ്, ജിഷ ഷാജൻ, കോഴ്‌സ് കോഓർഡിനേറ്റർ കെ.കെ. മാധവൻ, ടി.എം വിജയകുമാർ എന്നിവർ സംസാരിച്ചു. കെ.എം. ഐശ്വര്യ ആദ്യ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. പായിപ്ര ദമനൻ, അഡ്വ. വിൻസന്റ് ജോസഫ്, ബിന്ദു വിനോദ്, ദർശന ഷിനോജ്, പി.എസ്. വിനയൻ എന്നിവർ ക്ലാസുകൾ നയിച്ചു.