iuml
എടയപ്പുറം 19ാം വാർഡിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലീം യൂത്ത് ലീഗ് എടയപ്പുറം ശാഖ കമ്മിറ് ആദരിച്ചപ്പോൾ

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് എടയപ്പുറം 19ാം വാർഡിൽ നിന്നും നീറ്റ്, ബി ടെക് പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മുസ്ലീം യൂത്ത് ലീഗ് ശാഖാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

മുസ്ലീംലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി മെമ്പർ വി.കെ. മുഹമ്മദ് ഹാജി, വാർഡംഗം സാഹിദ അബ്ദുൾ സലാം, സഹകരണ ബാങ്ക് ബോർഡ് മെമ്പർ ഇ.എം. ഇസ്മായീൽ, മണ്ഡലം ട്രഷറർ പി.എ. മെഹബൂബ്, ഷൗക്കത്ത്, മുജീബ് കുട്ടമ്മശ്ശേരി, വി.എം. നാസർ. വി.എ അബൂതാഹിർ, എം.ബി. ഉസ്മാൻ, സുധീർ കുന്നപ്പിള്ളി, എം.ബി. ഇസ്ഹാഖ്, ഖദീജ
എന്നിവർ സംസാരിച്ചു.