അങ്കമാലി: ടൗണിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ക്യാബിനിൽ നിന്നും പുക ഉയരുന്നതു കണ്ട് കാറിലുള്ളവർ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.പുലർച്ചെ 5.40 ഓടെയായിരുന്നു സംഭവം അങ്കമാലി ഫയർഫോഴ്സ് എത്തി തീയണച്ചു.ആലുവ യു സി കോളേജ് പരിസരത്ത് താമസിക്കുന്ന അഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് തീപിടിച്ചത്.