ഉദയംപേരൂർ: പത്താംമൈൽ ആഞ്ജനേയ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം ഇന്ന് രാവിലെ 5 മണിക്ക് ആരംഭിക്കും. ഗണപതി ഹോമം, കലശാഭിഷേകം, വൈകിട്ട് ദീപാരാധന എന്നിവ നടക്കും. ക്ഷേത്രം തന്ത്രി അശോകൻ ശാന്തി, ക്ഷേത്രം മേൽശാന്തി വൈക്കം അരുൺ എന്നിവർ മുഖ്യകാർമികത്വം വഹിക്കും.