കുമ്പളങ്ങി: കേരള മുഖ്യമന്ത്രി സമുദായ പിതാവിനെ മോശമായ രീതിയിൽ അധിക്ഷേപിച്ചതിൽ കൊച്ചി രൂപതാ കേരള കത്തോലിക് സോഷ്യൽ സർവീസ് ഫോറം സംഘടിപ്പിച്ച യോഗത്തിൽ നിശിത വിമർശനം. ഇനിയും ഇതുപോലെ പുരോഹിതരെ അവഹേളിച്ചാൽ എല്ലാ സമുദായത്തെയും അണിനിരത്തി പ്രതിഷേധിക്കുമെന്ന് കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ സ്റ്റിയറിംഗ് കമ്മറ്റി ചെയർമാൻ ബെന്നി ചാലാ വീട്ടിൽ,​ പ്രസിഡന്റ് ജസ്റ്റിൻ പള്ളിപ്പറമ്പിൽ, സെക്രട്ടറി സ്റ്റാൻലിൻ ജോസിമട്ടമ്മൽ, ഫ്രാങ്കോ വള്ളോംപറമ്പിൽ, ജോയി തറയിൽ എന്നിവർ പ്രസംഗിച്ചു.