കൂത്താട്ടുകുളം: മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച്
ബി ജെ പി കൂത്താട്ടുകുളം മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് പ്രകടനവും മധുര വിതരണവും നടന്നു. മുൻസിപ്പൽ സമിതി പ്രസിഡന്റ് എൻ. കെ. വിജയൻ, ജില്ലാ കമ്മിറ്റി അംഗം റോയി എബ്രഹാം, കെ.വി.സോമൻ, ബേബി ജോൺ. ശ്രീജിത്ത് നാരായണൻ തുടങ്ങിയവർ നേതൃത്വം നൽകി.