
ആലുവ: പൊതുകാനയിലേക്ക് ശുചിമുറി മാലിന്യം ഉൾപ്പെടെ തള്ളുന്ന ഹോട്ടൽ, ലോഡ്ജ് സ്ഥാപനങ്ങൾക്ക് ആലുവ നഗരസഭ 10, 000 രൂപ പിഴയിട്ടു. റെയിൽവേ സ്റ്റേഷൻ റോഡിലെ ഹോട്ടലിനും ലോഡ്ജിനും എതിരെയാണ് നഗരസഭ ആരോഗ്യ വിഭാഗം നടപടി എടുത്തത്. പൊതുകാന പൊളിച്ച് പ്രത്യേക പൈപ്പുകളിട്ടാണ് മാലിന്യം കാനയിലേക്ക് തള്ളുന്നതെന്നാണ് കണ്ടെത്തിയത്. പിഴ ഈടാക്കിയിട്ടും മാലിന്യം തള്ളുന്നതായി പരാതിയുണ്ട്. സമീപ വ്യാപാരികൾ നഗരസഭയ്ക്ക് വീണ്ടും പരാതി നൽകിയിട്ടുണ്ട്.
ഇത് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ മാസം റെയിൽവേ റോഡിലെ കാനകൾ പൊതുമരാമത്ത് വകുപ്പ് പുനർനിർമ്മിച്ചപ്പോഴാണ് നിരവധിയാളുകൾ വന്ന് പോകുന്ന പല സ്ഥാപനങ്ങളും പൊതുകാനയിലേക്ക് മാലിന്യം തള്ളുന്നതായി കണ്ടെത്തിയത്.