shaji

കൊച്ചി: വില്പനയ്ക്കെത്തിച്ച 12.977 ഗ്രാം എം.ഡി.എം.എയുമായി ഒരാൾ പിടിയിൽ. വൈപ്പിൻ ഓച്ചംതുരുത്ത് വളപ്പ് സ്വദേശി പുളിക്കൽ വീട്ടിൽ പി.സി. ഷാജിയെയാണ് (52) എറണാകുളം ടൗൺഹാളിന് സമീപത്ത് വച്ച് സെൻട്രൽ പൊലീസ് പിടികൂടിയത്. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ കെ.എസ്. സുദർശനന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ.ജി. ജയകുമാർ, എ.എസ്.ഐ മധുസൂദനൻ, സി.പി.ഒമാരായ രതീഷ്, ബിനിൽ, കൊച്ചി സിറ്റി യോദ്ധാവ് സ്ക്വാഡ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.