ചേരാനല്ലൂർ: എസ്.എൻ.ഡി.പി യോഗം വടക്കേവാലം ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ കുടുംബയോഗത്തിൽ വിദ്യാർത്ഥികൾക്ക് അവാർഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. എസ്.എസ്.എൽ.സിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ അഖിൽ ചന്ദ്രന് യൂണിയൻ കമ്മിറ്റിയംഗം വി.ജെ സോജൻ പുരസ്കാരം സമ്മാനിച്ചു. മണത്തറ എം.എൻ.സതീഷ്‌കുമാറിന്റെ വസതിയിൽ നടന്ന യോഗത്തിൽ രക്ഷാധികാരി കെ.സുബന്ധു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് കൺവീനർ എ.രാമചന്ദ്രൻ, സുധ മധു, രേണു സുനിൽ, രജനി സുകുമാരൻ, സിമി ചന്ദ്രൻ, എം.വി.രവി, ലളിത പീതാംബരൻ, ഐ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.