 
മൂവാറ്റുപുഴ: ഇരുകാലുകളും നഷ്ടപ്പെട്ട നിർദ്ധന വീട്ടമ്മയ്ക്ക് കൈത്താങ്ങുമായി കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഡി.എ.ഡബ്ല്യു.എഫും. കല്ലൂർക്കാട് പത്താം വാർഡിൽ ചിറക്കര ഗോപിയുടെ ഭാര്യ സതിയാണ് ദുരിത ജീവിതം നയിച്ചിരുന്നത്. സതിയുടെ ദുരവസ്ഥ അറിഞ്ഞ ഡി.എ.ഡബ്ല്യൂ.എഫ് മൂവാറ്രുപുഴ ഏരിയ സെക്രട്ടറി സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെയാണ് ഒന്നര ലക്ഷം രൂപ വിലയുള്ള കൃത്രമ കാലുകൾ സൗജന്യമായി നൽകിയത്. കൃത്രിമകാൽ ലഭിച്ച ദിവസം ഏറ്റവും സന്തോഷം നിറഞ്ഞ ദിനമാണെന്നും കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷനോടും ഡി.എ.ഡബ്ല്യു.എഫിനോടും നന്ദിയുണ്ടെന്നും സതി പറഞ്ഞു. ഡി.എ.ഡബ്ല്യു.എഫ് സംസ്ഥന കമ്മിറ്റി അംഗം കെ.എസ്. സദാശിവൻ, മൂവാറ്റുപുഴ ഏരിയാ സെക്രട്ടറി കെ.കെ. ജയേഷ്, ജില്ലാ വൈസ് പ്രസിഡന്റ് സി.എം. സുനീർ, സി.പി.എം ലോക്കൽ സെക്രട്ടറി ടി. പ്രസാദ് , കോസ്മോപൊളിറ്റൻ ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.