nissan

കൊച്ചി: നിസാൻ മോട്ടോർ ഇന്ത്യ ജൂൺ 15 , 16 തിയതികളിൽ വീക്കെൻഡ് കാർണിവൽ പ്രഖ്യാപിച്ചു. ഡീലർഷിപ്പ് ശൃംഖലയിലുടനീളം നിസാൻ മാഗ്‌നൈറ്റ് ഉപഭോക്താക്കൾക്കായി എക്‌സ്‌ക്ലൂസീവ് ഓഫറുകൾ ഉണ്ടാകും. പ്രത്യേക സമ്മാനങ്ങൾ, ബുക്കിംഗിൽ എക്‌സ്‌ക്ലൂസീവ് ഗിഫ്‌റ്റുകൾ, മികച്ച ഡീലുകൾ എന്നിവയാണ് ഓഫറിലുള്ളത്. ഷോറൂമിൽ എത്തുന്ന സന്ദർശകർക്ക് ദിവസേനയുള്ള നറുക്കെടുപ്പിലൂടെ പ്രത്യേക കിഴിവുകളോ ആക്‌സസറികളോ നേടാനുള്ള അവസരവുമുണ്ട്.

കാർണിവലിൽ മാതാപിതാക്കളോടൊപ്പം എത്തുന്ന കുട്ടികൾക്ക് പ്രത്യേക സമ്മാനങ്ങൾ ലഭിക്കും.

ഉപഭോക്തൃ സംതൃപ്തി ഉറപ്പാക്കാൻ എൻ.എം. ഐപിഎൽ ലോയൽറ്റി പ്രോഗ്രാമും ഒരുക്കിയിട്ടുണ്ട്.