
കൊച്ചി: കേന്ദ്രമന്ത്രിസഭയിൽ സുരേഷ് ഗോപിയെയും ജോർജ് കുര്യനെയും ഉൾപ്പെടുത്തിയതിൽ സിറോ മലബാർ സഭ സന്തോഷം രേഖപ്പെടുത്തി. കേരളത്തിന്റെ പൊതുതാത്പര്യങ്ങൾ സംരക്ഷിക്കാനും വികസനം വേഗത്തിലാക്കാനും ഇരുവർക്കും സാധിക്കട്ടെയെന്ന് സഭ ആശംസിച്ചു. ഭരണഘടനാതത്വങ്ങൾ അടിസ്ഥാനമാക്കിയും മതേതരമൂല്യം ഉയർത്തിപ്പിടിച്ചും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചും കൂടുതൽ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാൻ പുതിയ സർക്കാരിന് സാധിക്കണമെന്നും ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ചെയർമാനായ സിറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മിഷൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.