കരുമാല്ലൂർ: എസ്.എൻ.ഡി.പി യോഗം കരുമാലൂർ ശാഖയിലെ ഡോ. പല്പു കുടുംബ യൂണിറ്റ് യോഗം കരിയത്തിപ്പള്ളം രാജേഷിന്റെ വസതിയിൽ നടന്നു. രക്ഷാധികാരി ടി.ബി. ശ്രീകുമാർ അദ്ധ്യക്ഷനായി. യൂണിറ്റ് കൺവീനർ ടി.എസ്. അജയകുമാർ, ജോയിന്റ് കൺവീനർ
കെ.പി. ഭരതൻ, കെ.ആർ. രാജേഷ്, കെ.ആർ. പൊന്നപ്പൻ കരുമാല്ലൂർ, എം.ജി. ഗിനിഷ്, രഞ്ജിത് എന്നിവർ സംസാരിച്ചു. യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പാഠനോപകരണങ്ങൾ വിതരണം ചെയ്തു. സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ കെ.ആർ. അഭിനവിനെ അനുമോദിച്ചു. ഡാൻറ്റിസ് നെടുകപ്പിള്ളി, പൂജ ശരത്, ജയശ്രീ സന്തോഷ്, രാഗേഷ് മഠത്തിക്കാട്ടിൽ എന്നിവർ പുരസ്‌കാരങ്ങൾ സ്‌പോൺസർ ചെയ്തു.