പ​ള്ളു​രു​ത്തി: അ​ബ്​​ദുള്ള മ​ട്ടാ​ഞ്ചേ​രിയുടെ നോ​വ​ലിന്റെ പ്ര​കാ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘാ​ട​കസ​മി​തിയായി. സ​ന്മാ​ർ​ഗോ​ദ​യം വാ​യ​ന​ശാ​ലാ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ്​ കേ​ര​ള സാ​ഹി​ത്യപ​രി​ഷ​​ത്ത്​ മു​ൻ സെ​ക്ര​ട്ട​റി എം.​വി. ബെ​ന്നി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പു​ക​സ മേ​ഖ​ലാ പ്ര​സി​ഡ​ന്റ് പി.​പി. അ​ശോ​ക​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. പു​സ്ത​കപ്ര​കാ​ശ​നം 23ന് ​ വൈകിട്ട് 5ന്​ ​പ​ള്ളു​രു​ത്തി ഇ.​കെ സ്ക്വ​യ​റി​ൽ ന​ടത്തും.