y
തെങ്ങ് ഒടിഞ്ഞ് വീടിന് മുകളിൽ വീണ നിലയിൽ

തൃപ്പൂണിത്തുറ: ശക്തമായകാറ്റിലും മഴയിലും തെങ്ങ് ഒടിഞ്ഞുവീണ് വീട് തകർന്നു. ഇന്നലെ പുലർച്ചെ 2.30ഓടെയാണ് സംഭവം. പൂത്തോട്ട ഒമ്പതാംവാർഡിൽ കമ്പിവേലിക്കകത്ത് പോട്ടകണ്ടത്തിൽ കുമാരന്റെ വീടാണ് ഭാഗികമായി തകർന്നത്. ആർക്കും അപകടം ഇല്ല. ബാങ്ക് ലോണെടുത്ത് കഴിഞ്ഞമാസം പണി പൂർത്തിയാക്കിയ അടുക്കള പൂർണമായും തകർന്നു. വാർഡ് മെമ്പർ എ.എസ്. കുസുമൻ വീട് സന്ദർശിച്ചു. തെങ്ങ് മുറിച്ചുമാറ്റി.