glam
മിസ് ഗ്ലാം വേൾഡ് 2024 വിജയി മാൻജംഗ് കാവോ (നടുവിൽ) ഫസ്റ്റ് റണ്ണർഅപ്പ് ലാറാ ഗാമ (ഇടത്ത്), സെക്കൻഡ് റണ്ണർ അപ്പ് ദേബസ്മിത

കൊച്ചി: തായ്‌വാൻ സ്വദേശിനി മാൻജംഗ് കാവോ മിസ് ഗ്ലാം വേൾഡ് 2024 മത്സരത്തിൽ വിജയിയായി. ബ്രസീലിൽ നിന്നുള്ള ലാറാ ഗാമ രണ്ടും ഇന്ത്യയുടെ ദേബസ്മിത മൂന്നും സ്ഥാനങ്ങൾ നേടി.

ലേ മെറിഡിയനിൽ നടന്ന ചടങ്ങിൽ പെഗാസസ് ഗ്ലോബൽ മാനേജിംഗ് ഡയറക്ടർ ജെബിത അജിത്, സാജ് എർത്ത് ഹോട്ടൽ ജനറൽ മാനേജർ ഉണ്ണികൃഷ്ണൻ നായർ, വൈബ് മൂന്നാർ ചെയർമാൻ ജോളി ആന്റണി, പറക്കാട്ട് ജ്വല്ലേഴ്‌സ് ഡയറക്ടർ പ്രീതി പ്രകാശ്, മാനേജിംഗ് ഡയറക്ടർ പ്രകാശ് പറക്കാട്ട് എന്നിവർ കിരീടങ്ങളണിയിച്ചു. പെഗാസസ് ചെയർമാൻ അജിത് രവി പങ്കെടുത്തു.