കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ രാമായണ മാസാചരണം ജൂലായ് 16ന് ആരംഭിക്കും. 15ന് വൈകിട്ട് ആറിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ. എം.കെ. സുദർശനൻ ഉദ്ഘാടനം ചെയ്യും. മെമ്പർ എം.ബി. മുരളീധരൻ അദ്ധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് 6.30 മുതൽ പ്രഭാഷണം. കർക്കടക വാവിന് പിതൃതർപ്പണം. എറണാകുളത്തപ്പൻ ആയുർവേദ ഡിസ്‌പെൻസറിയുടെ സൗജന്യ വൈദ്യ പരിശോധനയും മരുന്ന് വിതരണവും രാവിലെ 10.30 മുതൽ. ആഗസ്റ്റ് ഒമ്പതിന് ഇല്ലം നിറയും പുത്തരിയും. 15ന് ആനയൂട്ട്, ഗജപൂജ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം. കർക്കടക മാസം മുഴുവൻ പ്രസാദഉൗട്ടും ഉണ്ടാകും.