തൃപ്പൂണിത്തുറ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ തൃപ്പൂണിത്തുറ സെൻട്രൽ യൂണിറ്റ് കൺവെൻഷൻ നഗരസഭ ചെയർപേഴ്സൺ രമ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഡോ. ആർ. ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. മണിയപ്പൻ മുഖ്യപ്രഭാഷണം നടത്തി. ഉന്നതവിജയം നേടിയ എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ ഡോ. കെ.ജി. പൗലോസ് ആദരിച്ചു. കെ. രാമചന്ദ്രൻ നായർ അംഗങ്ങളുടെ മെമ്പർഷിപ്പ് സ്വീകരിച്ചു. ടി.കെ. മനോഹരൻ സാന്ത്വനം പെൻഷൻഫണ്ട് ഏറ്റുവാങ്ങി. എം.ജെ. ബാബു, വി.കെ. ജയന്തി, വി.കെ. ബേബി, എ. രവീന്ദ്രൻ, ടി.ആർ. മണി, പി.ജി. രാജൻ, ടി.വി. ശ്യാമ, വി.കെ. രവീന്ദ്രൻ, കെ.എൻ.സുജാത എന്നിവർ സംസാരിച്ചു.