കൊച്ച: നളിനം കലാസാംസ്‌കാരിക പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'അമ്മയുടെ പേരിൽ ഒരു മരം' എന്ന നരേന്ദ്രമോദിയുടെ പദ്ധതിപ്രകാരം ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ബി.ജെ.പി പരിസ്ഥിതിസെൽ ജില്ലാ കൺവീനർ മുരളീകൃഷ്ണൻ, കെ.കെ. വാമലോചനൻ, പി. ബാബുരാജ് തച്ചേത്ത് എന്നിവർ ചേർന്ന് വിതരണം നിർവഹിച്ചു.