വൈപ്പിൻ: കൊച്ചി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ ലൈബ്രറി സെക്രട്ടറിമാർക്കായി പബ്ലിക് എന്ന ലൈബ്രറി സോഫ്റ്റ്‌വെയർ പരിശീലനം നടത്തി. എളങ്കുന്നപ്പുഴ ഗവ. സ്‌കൂൾ ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യൂട്ടീവ് അംഗം ടി.ആർ. വിനോയ് കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എസ്. സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എസ്. രാധാകൃഷ്ണൻ, സി.വി. സോമൻ എന്നിവർ സംസാരിച്ചു. എൻ.എം. ഗോപകുമാർ, ടി.വി. ഷൈബിൻ, ടി.ജെ. ജെയ്‌സൻ എന്നിവർ ക്ലാസെടുത്തു.