kklm

കൂത്താട്ടുകുളം: പാലക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി ഗ്രേഷ്യസ് ജേക്കബ് ബേബി ചുമതലയേറ്റു. കോൺഗ്രസ് ഓഫീസിൽ നടന്നചടങ്ങിൽ ബ്ലോക്ക് കമ്മിറ്റിയുടെ പ്രസിഡന്റ് ജെയിംസ് എൻ. ജോഷി അദ്ധ്യക്ഷനായി. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി കെ.എം. സലിം,​ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റോ ടോമി, ജില്ലാ പഞ്ചായത്ത് മെമ്പർ ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിബി ജോർജ്, അഡ്വ റോയി ഐസക്ക്, ടി.എൻ. സുനിൽ, പി.വി. മാർക്കോസ്, ജയ് മോൻ അബ്രഹാം, സമീർ കോണിക്കൽ, എൽദോ ബാബു, സഹീർ മേനാമറ്റം, ഷാൻ മുഹമ്മദ്, വിഷ്ണു ബാബു, പി.എ. രഘു, ഇ.എസ്. മോഹനൻ, എം.സി. ബിനീഷ്, ജോബിൻ, അഞ്ചലോ ടിജോ ജോർജ്, സജിത്ത് ശശി, ജിഷ്ണു പ്രസാദ്, പുഷ്പ വിജയൻ, ദിൽഷ മണികണ്ഠൻ, മേരി മാത്യു തുടങ്ങിയവർ സംസാരിച്ചു.