വൈപ്പിൻ: നെടുങ്ങാട് പള്ളിപ്പാലത്തിന് പകരം പുതിയ പാലം നിർമ്മിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും പഴയപാലം പൊളിച്ചു നീക്കാത്തതിൽ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അഗസ്റ്റിൻ മണ്ടോത്ത് പ്രതിഷേധിച്ചു. അധികാരികൾക്ക് പരാതി നൽകിയിട്ടും നടപടികളൊന്നും സ്വീകരിക്കുന്നില്ല.
ഇടുങ്ങിയ പഴയപാലം പൊളിച്ചു കളയാത്തതിനാൽ നായരമ്പലം പഞ്ചായത്ത് രണ്ട് മുതൽ പത്ത് വരെയുള്ള വാർഡുകളിൽ വെള്ളക്കെട്ടാണ്. മത്സ്യത്തൊഴിലാളികളും പരിസരവാസികളും ദുരിതമനുഭവിക്കുകയാണ്. ബണ്ട് നിലനിൽക്കുന്നതിനാൽ തോട്ടിൽ വരുന്ന വെള്ളം ഒഴിഞ്ഞു പോകാത്തതാണ് വെള്ളക്കെട്ടിന് കാരണം.