വൈപ്പിൻ : എളങ്കുന്നപ്പുഴ എസ്.എൻ.ഡി.പി.ശാഖ വനിതാസംഘം 25ാം വാർഷികം ഞാറക്കൽ എസ്. എൻ.ഓഡിറ്റോറിയത്തിൽ വൈപ്പിൻ യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, ശാഖാ പ്രസിഡന്റ് ഡി. ശശിധരൻ, സെക്രട്ടറി ശ്രീരാമൻ, വനിതാസംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി. കൃഷ്ണകുമാരി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് പ്രീതി രതീഷ്, സെക്രട്ടറി ഷീജ ഷെമൂർ, കൈരളി സുധീശൻ, സ്മിത പ്രിയകുമാർ, ബേബി പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
വിദ്യാഭ്യാസ പ്രോത്സാഹന സമ്മാന വിതരണം, വാർഷിക പെൻഷൻ വിതരണം, ദൈവദശകം നൃത്താവിഷ്‌ക്കാരം, കലാപരിപാടികൾ എന്നിവയും നടന്നു.