കൊച്ചി: സെന്റ് ആൽബർട്സ് കോളേജ് ഫിസിക്‌സ് വിഭാഗം യു.എൻ.ഇ.പിയുമായി ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി ക്യാമ്പ് സമാപിച്ചു. ക്യാമ്പ് അംഗങ്ങൾ മംഗളവനം, താവുകാവ് (ടി.എ.യു) എന്നീ സ്ഥലങ്ങളിലേക്ക് പര്യടനം നടത്തി. ഇതോടനുബന്ധിച്ച് സംവാദവും വൃക്ഷത്തൈനടീലും നടന്നു. കോളേജ് മാനേജർ ഫാ. ആന്റണി തോപ്പിൽ, ഫാ. ബോബിജോസ് കട്ടിക്കാട് എന്നിവർ സന്ദേശം നൽകി.