 
പള്ളുരുത്തി: കൊച്ചി നഗരസഭ ഇരുപതാം ഡിവിഷൻ ജനകീയ സമിതിയുടെയും മാനവീകം പള്ളുരുത്തിയുടെയും നേതൃത്വത്തിൽ മോളിക്ക് നിർമ്മിക്കുന്ന ആദ്യവീടിന്റെ ശിലാസ്ഥാപനം മേയർ എം. അനിൽകുമാർ നിർവഹിച്ചു. സിനിമാതാരം സാജൻ പള്ളുരുത്തി അദ്ധ്യക്ഷനായി. ചക്കനാട്ടുപറമ്പിൽ മോളി ഫ്രാൻസിസിനാണ് വീട് നിർമ്മിച്ച് നൽകുന്നത്.
കൗൺസിലർ അഡ്വ. പി.എസ്. വിജു, മാനവീകം സെക്രട്ടറി ഷാജി വിശ്വംഭരൻ, നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ സനിൽമോൻ, ഫാ. ജെർസൺ, സാലിം ഫൈസി, സി. പി. കിഷോർ, കെ. വി. എസ് ബോസ് എന്നിവർ സംസാരിച്ചു. ഭവന ർമ്മാണത്തിന്റെ ആദ്യഫണ്ട് സുലഭ ഷാജി കൈമാറി.