കോലഞ്ചേരി: കുന്നത്തുനാട്ടിലെ വിദ്യാർത്ഥി പ്രതിഭകൾക്കുള്ള എം.എൽ.എയുടെ വിദ്യാജ്യോതി മെറിറ്റ് അവാർഡ് വിതരണം പ്രഹസനമായെന്ന് യൂത്ത് കോൺഗ്രസ് കുന്നത്തുനാട് നിയോജക മണ്ഡലം പ്രസിഡന്റ് ജയ്സൽ ജബ്ബാർ ആരോപിച്ചു. അവാർഡ് ഫലകത്തിൽ കുട്ടികളുടെ പേരോ ഫോട്ടോയോ വയ്ക്കാതെ എം.എൽ.എയുടെ ഫോട്ടോയും സ്പോൺസർ ചെയ്ത കമ്പനിയുടെ പരസ്യവും വച്ച് വിദ്യാർത്ഥികളെ അപമാനിച്ചു. പ്രതികൂല കാലാവസ്ഥയിലും സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് രക്ഷിതാക്കൾ കുട്ടികളുമായി എത്തിയത്. വിദ്യാർത്ഥികൾക്കുണ്ടായ അപമാനത്തിന് എം.എൽ.എ മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.