പറവൂർ: കോട്ടുവള്ളി മേഖലയിൽ വാഹനങ്ങളിൽ നിന്നുള്ള ബാറ്ററി മോഷണം വീണ്ടും വ്യാപകമാകുന്നു. സർവീസ് കഴിഞ്ഞ് കോട്ടുവള്ളി സൗത്തിൽ പാർക്ക് ചെയ്തിരുന്ന മാല്യങ്കര - കോട്ടുവള്ളി റൂട്ടിലോടുന്ന ഉണ്ണിക്കുട്ടൻ ബസിൽ നിന്നാണ് കഴിഞ്ഞദിവസം ബാറ്ററി മോഷണം പോയത്. പറവൂർ സ്വദേശി പൈനാടത്ത് മോൻസിയുടെതാണ് ബസ്. ബാറ്ററിക്ക് പതിനായിരത്തിലധികം രൂപ വിലവരും. പറവൂർ പൊലീസിൽ പരാതി നൽകി.