കൊച്ചി: പൊന്നുരുന്നി ഗ്രാമീണവായനശാല വാർഷിക പൊതുയോഗം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. അനിൽകുമാർ അദ്ധ്യക്ഷനായി. സെക്രട്ടറി ഇ.എസ്. സ്റ്റാലിൻ പ്രവർത്തനറിപ്പോർട്ടും വരവുചെലവ് കണക്കും അവതരിപ്പിച്ചു. ടി.വി. ആചാരി, ഗിരിജകുമാർ, വി. വർഗീസ് എന്നിവർ സംസാരിച്ചു.