പറവൂർ: അന്തരിച്ച ബാലസാഹിത്യകാരൻ ആനന്ദൻ ചെറായിയുടെ സ്വന്തം രചനകളടക്കം ശേഖരത്തിലുള്ള അഞ്ഞൂറിലധികം പുസ്തകങ്ങൾ വടക്കേക്കര പഞ്ചായത്തിന് കീഴിലുള്ള ദിനരാജ് മെമ്മോറിയൽ ലൈബ്രറിക്ക് നൽകി. പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ആനന്ദൻ ചെറായിയുടെ ഭാര്യ സൈമയിൽ നിന്നും പുസ്തകങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ്, ലൈജു ജോസഫ്, അനീഷ് ബാബു, സുകുമാരി ബാബു തുടങ്ങിയവർ സന്നിഹിതരായി.