
പറവൂർ: പറവൂർ ഇൻഫന്റ് ജീസസ് പബ്ലിക് സ്കൂൾ ഏർപ്പെടുത്തിയ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. ജില്ലാ സെഷൻസ് ജഡ്ജ് കെ.എസ്. സത്യൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ സിസ്റ്റർ സ്മിതാ ജോസ്, മുൻ എ.ഇ.ഒ സി.എസ്. ജയദേവൻ, വിമല പ്രൊവിൻസ് കൗൺസിലർ സിസ്റ്റർ ഡോ. സൗമ്യ തോമസ്, മുനിസിപ്പൽ കൗൺസിലർ ലൈജി ബിജു, പി.ടി.എ പ്രസിഡന്റ് എം.ജി.കെ. വിഷ്ണു, സെക്രട്ടറി ജിജി ബിജോയ്, അദ്ധ്യാപിക പി.എസ്. ഷീജ എന്നിവർ സംസാരിച്ചു.