arban
അങ്കമാലി അറബൻ സഹകരണ ബാങ്കിൻ്റെ മുൻപിൽ നടന്ന സമരം പി.എ.തോമസ് ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നിന്നും ലോൺ കൊടുത്ത 98 കോടി രൂപയിൽ 38 കോടി രൂപ ഒരിക്കലും തിരിച്ചു കിട്ടാത്ത വിധമുള്ള തട്ടിപ്പാണ് നടന്നിട്ടുള്ളതെന്ന് നിക്ഷേപ സംരക്ഷണ സമിതി ഭാരവാഹികൾ പറഞ്ഞു. ബാങ്കിനു മുൻപിൽ നിക്ഷേപ സംരക്ഷണ സമിതി റിലേ നിരാഹാര സമരം ആരംഭിച്ചു.സമരം സമിതി പ്രസിഡന്റ് പി.എ.തോമസ് ഉദ്ഘാടനം ചെയ്തു. തട്ടിപ്പ് നടത്തിയവരുടെ പേരിൽ ഇതുവരെ നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ല. വ്യാജ ലോൺ തരപ്പെടുത്തി കോടികൾ തട്ടിയെടുത്തവരും ഇതിനു കൂട്ടു നിന്നവരും അടിയന്തര നടപടി സ്വീകരി​ക്കണം. തട്ടിപ്പിന് കൂട്ടു നിന്ന സംഘം ഡയറക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് പണം തിരിച്ച് നൽകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.സത്യാഗ്രഹ സമരത്തിൽ നിക്ഷേപ സംരക്ഷണ സമിതി വൈസ് പ്രസിഡൻ്റ് സി.പി.സെബാസ്റ്റ്യൻ അദ്ധ്യക്ഷനായിരുന്നു.