പെരുമ്പാവൂർ: കൂവപ്പടി, ഒക്കൽ പഞ്ചായത്തുകളിൽ ലയൺസ് ക്ലബ് ഒക്കൽ നടപ്പാക്കുന്ന സ്‌കൂൾ കരുതൽ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ഒക്കൽ, കൂവപ്പടി പഞ്ചായത്തുകളിലെ ഗവ. സ്‌കൂളുകളിൽ പഠന മികവിനു വേണ്ടി കൗൺസിലിംഗുകൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ, നിയമ ബോധവത്കരണ ക്ലാസുകൾ, പഠന ഉപകരണ വിതരണം എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി കോടനാട് പൊലീസ് ഇൻസ്‌പെക്ടർ ആർ. രമേശ് ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ് പ്രസിഡന്റ് അഡ്വ. വർഗീസ് മൂലൻ അദ്ധ്യക്ഷനായി, കൂവപ്പടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അരവിന്ദ് പഠനോപകരണ വിതരണ ഉദ്ഘാടനം നടത്തി. വൈസ്‌മെൻ ഡിസ്ട്രിക്ട് ഗവർണർ പവിഴം ജോർജ്, ലയൺസ് ക്ലബ് സെക്രട്ടറി രഞ്ജി പെട്ടയിൽ, ട്രഷറർ പോൾ വെട്ടിക്കനാകുടി, പ്രധാനാദ്ധ്യാപകൻ കെ.പി. ജോസ്, ഷിജു തോപ്പിലാൻ എന്നിവർ സംസാരിച്ചു.