പെരുമ്പാവൂർ: ശ്രീനാരായണ ഗുരുവിന്റെ 170​-ാം ജയന്തി ആഘോഷത്തിന്റെയും ഒക്കൽ ഗുരുമണ്ഡപ ഗുരുദേവ പ്രതിമാ പ്രതിഷ്ഠയുടെ 38-ാമത് വാർഷിക ആഘോഷത്തിന്റെയും സ്വാഗതസംഘ രൂപീകരണ യോഗം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ബി. രാജൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.എസ്. മോഹനൻ, സെക്രട്ടറി കെ.ഡി. സുഭാഷിതൻ, ടി.എൻ, പുഷ്പാംഗദൻ, എം.വി. ഗിരീഷ്, പ്രസന്ന സുരേഷ്, കെ.എം. അനീഷ് , എം.വി. ജയപ്രകാശ്, വി.വി. രാജൻ എന്നിവർ സംസാരിച്ചു. പരിപാടിയുടെ വിജയത്തിനായി 201 അംഗ സ്വാഗത സംഘം രൂപീകരിച്ചു.