 
കൊച്ചി: അയർലൻഡിലെ കൗണ്ടി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച് അങ്കമാലി സ്വദേശികളായ അച്ഛനും മകനും. അയർലൻഡിലെ താല സൗത്ത് മണ്ഡലത്തിൽ നിന്ന് മത്സരിച്ച ബേബി പെരേപാടനും താല സെൻട്രലിൽ നിന്ന് മത്സരിച്ച മകൻ ഡോ. ബ്രിട്ടോ പെരേപാടനുമാണ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ചത്.
ബേബി പെരേപാടൻ നിലവിൽ താല സൗത്ത് കൗൺസിലറാണ്. താല ഗവ. ആശുപത്രിയിൽ ഡോക്ടറായ ബ്രിട്ടോ (23) ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഭരണകക്ഷിയായ ഫൈൻഗേൽ പാർട്ടിയുടെ സ്ഥാനാർത്ഥികളായിരുന്നു ഇരുവരും.
ബേബി പെരേപ്പാടൻ ഇരുപതു വർഷത്തിലധികമായി താലയിലാണ് താമസം. ഭാര്യ: പീമൗണ്ട്, മകൾ ബ്രോണ ട്രിനിറ്റി കോളേജിൽ ഡെന്റൽ മെഡിസിൻ വിദ്യാർത്ഥിയാണ്.