chooramudi
മുടക്കുഴ പഞ്ചായത്തിലെ 4-ാം വാർഡിലെ ചുരമുടി മലയിൽ മാലിന്യം തള്ളിയ സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാ ച്ചൻ, വൈസ് പ്രസിഡന്റ് ഡോളി ബാബു,​ വി.ഇ.ഒ റാണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിക്കുന്നു

കുറുപ്പംപടി : മുടക്കുഴ പഞ്ചായത്തിലെ 4-ാം വാർഡിലെ ചുരമുടി മലയിൽ മാലിന്യം തള്ളി. കഴിഞ്ഞ ദിവസം മേക്കപ്പാലയിലും മാലിന്യം തള്ളിയിരുന്നു. ഫോറസ്റ്റ് സ്ഥലത്താണ് മേക്കപ്പാലയിൽ മാലിന്യം തള്ളിയിരിക്കുന്നത്. ചുരമുടി മലയിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണ് മാലിന്യം തള്ളിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. വൈസ് പ്രസിഡന്റ് ഡോളി ബാബു,​ വി.ഇ.ഒ റാണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.