പറവൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തത്തപ്പള്ളി യൂണിറ്റ് വാർഷിക പൊതുയോഗം ജില്ലാ വൈസ് പ്രസിഡന്റ് ജിമ്മി ചക്യത്ത് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.വി. സരസൻ അദ്ധ്യക്ഷനായി. വനിതാ യൂണിറ്റ് ഉദ്ഘാടനം വനിതാസംഘം മണ്ഡലം പ്രസി‌ഡന്റ് ടി. ശാന്തമ്മ നിർവഹിച്ചു. കെ.എൽ. ഷാറ്റോ, ടി.എൻ. പ്രതാപൻ, വി.പി. ഷൈസൻ, കെ.ബി. അഷറഫ്, സുലേഖ അനീഷ്, ഷിജി നന്ദകുമാർ, അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു.