
പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചന, കവിതാ രചന, ഉപന്യാസ മത്സരങ്ങളുടെ ഉദ്ഘാടനം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ നിർവഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അഡ്വ. ആനന്ദ് ഓമനക്കുട്ടൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് സെക്രട്ടറി പി.എസ്. മഹേഷ്, വൈസ് പ്രസിഡന്റ് അഖിൽ ബാബു, ട്രഷറർ അജിത്ത് രമേഷ്, അംഗങ്ങളായ ഷിജു ചേലാമറ്റം, അഖിൽ ജയൻ , അഭിനന്ദ് എന്നിവർ സംസാരിച്ചു.